2012 മാർച്ച് 12, തിങ്കളാഴ്‌ച

കാലം മായ്ക്കാത്ത ബാല്യമാണെന്റെതും

കാലം മായ്ക്കാത്ത ബാല്യമാണെന്റെതും
മനസ്സിലെ മായാത്ത സ്വപ്നമേ ബാല്യം
അണയാത്ത ദീപമേ
പൊലിയാത്ത സ്നേഹമേ ബാല്യം
തൊടിയിലെ മാവിന്‍ ചില്ലയില്‍ നിന്നുതിര്നു വീഴുന്ന
മഴ തുള്ളിയാണെന്റെ ബാല്യം
പൂവില്‍ നിന്നുയരുന്ന നെരുമണവും
സപ്ത വര്‍ണ്ണങ്ങള്‍ പോലെ
മായാവര്‍ണ്ണമെന്റെ ബാല്യം
ഓര്‍മയില്‍ ചാലിച്ചെഴുതിയ
ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയാണെന്റെ ബാല്യം
കുളിര്‍കാറ്റു തഴുകി തലോടുന്ന
നെല്‍ വരമ്പുകളിലാണെന്റെ ബാല്യം
ചെറു മീന്‍ കൂട്ടങ്ങള്‍ നിശബ്ദമായി _
തത്തി കളിക്കുന്ന പുഴയും
കണ്ണിമാങ്ങ തന്‍ വീതിച്ചു നല്‍കിയ
സുഹൃത്ത് ബന്ധമെന്‍ ബാല്യം
കളി മണ്ണ് കൊണ്ട് തീര്‍ത്ത രൂപമേ ബാല്യം
ശിശിരങ്ങള്‍ ഇടതൂര്‍ന്നു നില്‍കുന്ന വഴികളില്‍
കൊഴിഞ്ഞു പോയ മുത്താണ് ബാല്യം
അതിരുകള്‍ ഇല്ലാതെ പാറി  നടന്നൊരാ_
ചിത്ര ശലഭമെന് ബാല്യം  
ഓര്‍ക്കുന്നു ഞാന്‍  കഴിഞ്ഞൊരാ   ബാല്യം
വിടരുന്ന  മൊട്ടായി  തിരിച്ചു വന്നെങ്കില്‍  

2012 മാർച്ച് 10, ശനിയാഴ്‌ച

വരില്ലേ നീ എനിക്ക് മാത്രമായി


നിദ്ര തന്‍ കണ്ണില്‍ പടര്ന്ന നേരം
ഒരു കൊച്ചു സ്വപ്നത്തില്‍ നീ വന്നു
സ്നേഹത്തിന്‍ ഓര്‍മ്മകള്‍ തന്നു നീ
കഥകള്‍ പറഞ്ഞും പാട്ട്  മൂളിയും
ചാരത്തിരുന്നില്ലയോ നീ 
സ്നേഹമാം നിന്‍ സ്പര്ശം അറിഞ്ഞു ഞാന്‍ 
നിന്‍ നെഞ്ചിലെ ചൂടില്‍ ഞാന്‍ മയങ്ങി 
നിന്‍ സ്നേഹ ചുംബനം 
എന്‍ നെറ്റിയില്‍ പതിഞ്ഞപ്പോള്‍
എന്‍ മനസ്സും നിനക്കായി കൊതിച്ചു 
എവിടേയോ മറയാന്‍ തുടങ്ങിയ സ്വപ്നം
സുഖമുള്ള ഒരു പിടി ഓര്‍മ്മകള്‍ എന്‍ ..
ഹൃദയത്തില്‍ തന്നിട്ട് മറഞ്ഞില്ലയോ നീ
സ്നേഹമായി നീ ചൊല്ലിയ വാക്കുകള്‍ ഒക്കെയും
ഒരു വരിയായി കുറിച്ചിടുന്നു ഞാന്‍
ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍
വരില്ലേ നീ എനിക്ക് മാത്രമായി

   

പ്രണയമേ

എന്നില്‍ കൂട്ടി വെച്ച ഇഷ്ടങ്ങള്‍
ഒരുക്കാലമിലും മറക്കാതെ
പങ്കിടാന്‍ നീ ഇല്ലാതെ
എത്ര അകന്നു നിന്നാലും
അകലെയുള്ള നിമിഷങ്ങളില്‍
നീ എന്റെ കണ്ണുകള്‍ കാണു ന്നില്ലങ്കിലും
പ്രണയമേ നീയെന്‍ ജീവനല്ലേ

കരയാതെ കരയുമ്പോഴും
നീ മാത്രമെന്‍ മനസ്സില്‍
ജീവിത യാത്രയില്‍ ഒറ്റയായി
അകലെയുള്ള കൂട്ടില്‍ നീയിരുന്നു
കാലമെന്നില്‍ മാറി മറയുമ്പോള്‍
ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍
എന്നില്‍ വിരിഞ്ഞ  ചിന്തകള്‍
നിന്നിലൂടെയല്ലാതെ ഓര്‍മ്മകള്‍
കടന്നു പോകുന്നില്ല ഒരിക്കലും

ചെടിയില്‍ ഒരു പൂ വിരിയുന്നതും
ഒരു പുലരി എന്നില്‍ പിറക്കുന്നതും 
ഒരു മഴ പെയ്യുന്നതും
നിന്‍ ഓര്‍മകള്‍ക്ക്  മാത്രമായി
നീ പറഞ്ഞ കഥകളും
എന്‍ കാതില്‍ മൂളിയ പാട്ടുകളും
എന്നിലെ വിഷാദം മാറ്റിയ നിന്‍ വാക്കുകളും
എന്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയില്‍
കനവുകള്‍ മയങ്ങുന്നു നീയില്ലാത്ത ദിനങ്ങളില്‍ 

2012 മാർച്ച് 9, വെള്ളിയാഴ്‌ച

സ്നേഹിതന്‍ ...

കാലചക്രത്തിന്റെ നിലക്കാത്ത താള പ്രവാഹത്താല്‍ കടലിലെ തിരമാലകള്‍ കരകാണാ  തോണിയെ
അവയുടെ താളത്തിനൊത്ത് കൊണ്ട് പോകുമ്പോള്‍ ദുഖത്തിന്റെയും ഏകാന്തതയുടെയും  ഓര്‍മ്മകള്‍ മരവിച്ച മനസ്സിലേക്ക് കടന്നു വന്ന സ്നേഹിതന്‍ ...വിരസമായ എന്റെ ജീവിതത്തിലേക്ക് എപ്പോഴോ ഞാന്‍ അറിയാതെ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കുളിര്‍മഴയായി ...പുലരികള്‍ ഇനിയും പിറന്നേക്കാം...മഴയും വെയിലും മാറി മറഞ്ഞെന്നു വരാം.......എങ്കിലും സ്നേഹിതാ നീ മറയുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഇറ്റു  വീഴുന്ന കണ്ണ് നീര്‍ത്തുള്ളികള്‍ ആരും കാണാതെ ഇരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു